കടുത്ത ചൂടും പ്രശ്‌നമാക്കാതെ താരങ്ങള്‍, പത്തനാപുരത്ത് താരപ്പോരാട്ടമല്ല രാഷ്ട്രീയ പോരാട്ടം തന്നെ

താരപ്പോരാട്ടംകൊണ്ട് ശ്രദ്ധോയമായ മണ്ഡലമാണ് പത്തനാപുരം. സിനിമാതാരങ്ങളായ മുന്ന്‌പേര്‍ വ്യത്യസ്ഥ പാര്‍ട്ടികളില്‍ നിന്ന് കൊണ്ട് ജനവിധി തോടുമ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനേക്കുന്നത് വിജയം ആര്‍ക്കൊപ്പമെന്നതാണ്. കടുത്ത ചൂടിനെ അവഗണിച്ചാണ് താരങ്ങള്‍ വോട്ട് തേടാന്‍ ഇറങ്ങുന്നത്. താരപ്പോരാട്ടത്തെക്കാട്ടിലുപരി രാഷ്ട്രീയ പോരാട്ടമായിത്തന്നെ മാറിക്കഴിഞ്ഞു പത്തനാപുരംകാര്‍ക്ക് ഈ തിരഞ്ഞെടുപ്പ്.
അസഹനീയമായ ചൂടാണ് പത്തനാപൂരത്ത് അനുഭവപ്പെടുന്നത്. സൂര്യാതപമേറ്റ് ഈ സീസണില്‍ കവിളും കഴുത്തും പൊള്ളിയവര്‍ പലരുണ്ട്, പത്തനാപുരത്ത്. ഇന്നലെ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസം നാല്‍പതും കടന്നു. ഇനി താഴാനും തരമില്ല, മേയ് 16 വരെയെങ്കിലും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന പുനലൂരിനു തൊട്ടടുത്ത പത്തനാപുരം താരമണ്ഡലം ആണ് അക്ഷരാര്‍ഥത്തില്‍. നടന്മാരായ സിറ്റിങ് എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറും ജഗദീഷും ഭീമന്‍ രഘുവും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ മൂന്നുപേരും ഒന്നിച്ചഭിനയിച്ച സിനിമ കാണുന്ന പ്രതീതിയിലാണ് വോട്ടര്‍മാര്‍. യുഡിഎഫിന്റെ ബാനറില്‍ മണ്ഡലത്തില്‍ ഹാട്രിക് വിജയം തികച്ച ഗണേഷ്‌കുമാര്‍ ഇക്കുറി എല്‍ഡിഎഫ് ബാനറിലാണ്. അച്ഛന്‍ ബാലകൃഷ്ണപിള്ളയും മകനും ചേര്‍ന്ന കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫില്‍നിന്നു പുറത്തുപോയപ്പോള്‍, പിള്ളയെ ജയിലിലാക്കിയ വിഎസ് അച്യുതാനന്ദന്റെ എതിര്‍പ്പുവരെ മറികടന്ന് അവരെ കൈനീട്ടി സ്വീകരിക്കാന്‍ സിപിഎം തയാറായതു ഗണേഷിലൂടെ പത്തനാപുരം അക്കൗണ്ടിലാക്കാമെന്നു കണ്ടാണ്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയെ തോല്‍പിച്ച ഗണേഷിനുവേണ്ടി ഇക്കുറി സിപിഎമ്മിന് വോട്ട് പിടിക്കാനിറങ്ങേണ്ടി വരുന്നതു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വിധി നിശ്ചയം.
ഗണേഷിനെതിരെ പത്തനാപുരത്തു സിപിഎം ആത്മാഭിമാന മനുഷ്യശൃംഖല തീര്‍ത്തിട്ട് അധിക കാലമായിട്ടില്ല. മണ്ഡലത്തിലുടനീളമുള്ള ബന്ധങ്ങളാണ് ഗണേഷിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പത്തനാപുരത്തേക്കു ജഗദീഷിന്റെ പേരു മാത്രമേയുള്ളൂവെന്നു കേള്‍ക്കുമ്പോഴറിയാം, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനുമടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം എത്ര കരുതലോടെയാണ് പത്തനാപുരത്തെ കാണുന്നതെന്ന്. കാലിക വിഷയങ്ങളില്‍ അവധാനതയോടെ ചിന്തിക്കാനും പ്രതികരിക്കാനുമുള്ള ഈ മുന്‍ കോളജ് അധ്യാപകന്റെ മികവാണ് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്. മുറുമുറുപ്പേതുമില്ലാതെ പത്തനാപുരത്തെ യുഡിഎഫുകാരും ജഗദീഷിനെ സ്വീകരിച്ചു കഴിഞ്ഞു.
ഇരുമുന്നണികളും താരങ്ങളെ തന്നെ രംഗത്തിറക്കിയപ്പോള്‍ നടന്‍ ഭീമന്‍ രഘുവിനെ ഇറക്കി കളം കൊഴുപ്പിക്കാനാണ് ബിജെപി ശ്രമം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ബിജെപി പിടിച്ച വോട്ട് മൂവായിരം കടന്നിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരത്തിലേറെ വോട്ട് കണ്ടെത്തിയ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ ഇരട്ടിയിലേറെ വോട്ട് പിടിച്ചു! നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറയുന്നതിന്റെ അര്‍ഥമറിയാന്‍ കൂടിയാണ് വില്ലനായും കൊമേഡിയനായും തിളങ്ങിയ ഭീമന്‍ രഘുവിനെ കൊണ്ടുവരുന്നത്. താരസംഘടന അമ്മയില്‍ അഞ്ചു ടേം ട്രഷററായിരുന്നു ജഗദീഷ്. വൈസ് പ്രസിഡന്റാണ് ഗണേഷ്, ഭീമന്‍ രഘു ആജീവനാന്ത അംഗം. പോരിന്റെ ക്ലൈമാക്‌സ് കണ്ടുതന്നെ അറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha