Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ട്യൂഷന്‍ വിട്ട് വരുമ്പോള്‍ അച്ഛമ്മ ഇഷ്ട്‌പ്പെട്ട ഭക്ഷണം പോലും ഉണ്ടാക്കി തരില്ലെന്ന് ആത്മഹത്യ കുറിപ്പില്‍, പട്ടിണി മൂലമല്ല ആത്മഹത്യയെന്ന് വ്യക്തം

24 APRIL 2016 02:14 AM IST
മലയാളി വാര്‍ത്ത.

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

പേരാവൂര്‍ ചെങ്ങോം കുറിച്യ കോളനിയിലെ പതിനഞ്ചുകാരി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത വാര്‍ത്ത ലേഖകന്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് അപക്വമായ തോന്നലുകളാണെന്ന് ആത്മഹത്യകുറുപ്പില്‍ നിന്ന് തന്നെ വ്യക്കമാണ്. ശ്രുതിമോളുടെ ആത്മഹത്യാ കുറിപ്പിലെ ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്താണ് വാര്‍ത്തയ്ക്ക് പട്ടിണി മരണമെന്ന വ്യാഖ്യാനം നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.
'ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ. എന്നെ ഇനി നോക്കണ്ട. ഞാന്‍ കണ്ടും കേട്ടും മടുത്തു. ഇപ്പോള്‍ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഞാന്‍ ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ മടുത്തു തലകറങ്ങിയായിരിക്കും വരിക. ഞാന്‍ സഹിക്കാവുന്നതിലേറെ സഹിച്ചു. ഇനി എനിക്ക് സഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ട്യൂഷന്‍ വിട്ട് വരുമ്പോള്‍ 12 മണി കഴിയും. എന്നാലോ ഒരു പിടി ചോറുവരെ അച്ഛമ്മ വച്ചിട്ടുണ്ടാവില്ല. എന്നിട്ട് എന്നെയാണ് വഴക്കു പറയുക. ഞാന്‍ രാവിലെ ഏഴു മണിക്കാണ് പോവുക. ഇനി എനിക്ക് ജീവിക്കണ്ട. അതുകൊണ്ട് ഞാന്‍ പോകുന്നു.അമ്മയും എന്റെ അനിയനും എന്നോട് പൊറുക്കണേ.. ഗുഡ്‌ബൈ..''
അവധിക്കാല ക്ലാസിന്റെ ഭാഗമായുള്ള ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ അച്ഛമ്മ കാര്യമായ ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല എന്ന തോന്നലിനെ തുടര്‍ന്നാണ് ശ്രുതി പെട്ടന്നുള്ള തോന്നലില്‍ ആത്മഹത്യ ചെയേതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, കുറിപ്പിലെ ഈ വരികളെ വളച്ചൊടിച്ചാണ് ശ്രുതിയുടെ മരണം പട്ടിണിയെ തുടര്‍ന്നാണെന്ന പ്രചരണം നടന്നത്. സമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ ഇത്തരത്തില്‍ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞദിവസം ശ്രുതിയുടെ പിതാവ് രവി തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നു.

ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ശ്രുതി തൂങ്ങിമരിച്ച സംഭവത്തില്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ പിന്നോക്കവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. പട്ടിണി മൂലമുള്ള ആത്മഹത്യയല്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണസമയത്ത് വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്റെ അമ്മ ഉപ്പാട്ടി (65) എന്നിവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനും, കൃഷിപ്പണി ചെയ്ുന്നതയിനും പോയതായിരുന്നു. പന്ന്യാംമലയില്‍ അച്ഛന്‍ രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. കേളകം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് 9ാം ക്ലാസ് പഠനംകഴിഞ്ഞ് ശ്രുതി വെക്കേഷന്‍ സമയത്ത് കേളകം ടാഗോര്‍ ട്യൂഷന്‍ സെന്ററില്‍ 10ാം ക്ലാസിന് ട്യൂഷന് പോകാറുണ്ടായിരുന്നു.
20 ന് ഉച്ചയ്ക്ക് ട്യൂഷന്‍ കഴിഞ്ഞ് വീടിന് സമീപത്തുള്ള ചെങ്ങോം അംഗന്‍വാടിയില്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൗമാരക്കാര്‍ക്കുള്ള ബോധ വല്‍കരണ ക്ലാസിലും പങ്കെടുത്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഉച്ചഭക്ഷണം കിട്ടാത്തതിനെത്തുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് തൂങ്ങിമരിക്കുകയുമാണുണ്ടായതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ ഉച്ചഭക്ഷണം ഉണ്ടാക്കിയില്ല എന്നത് ശരിയായ വാര്‍ത്ത അല്ല എന്നും കഞ്ഞിയുണ്ടായിരുന്നത് കുട്ടിയോട് കഴിക്കാന്‍ പറഞ്ഞിരുന്നുവെന്നും അത് കഴിക്കാന്‍ കൂട്ടാക്കിയില്ല എന്നുമാണ് വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതില്‍ മുത്തശ്ശിയോട് വഴക്കിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കര്‍ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണുള്ളത്. ശ്രുതിയുടെ അച്ഛന്‍ രവിക്ക് പന്ന്യാംമലയില്‍ സ്വന്തമായുള്ള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അര്‍ഹതയുണ്ട്. ശ്രുതിയുടെ സഹോദരന്‍ അക്ഷയ് കേളകം മഞ്ഞളാപുരം സ്‌ക്കൂളില്‍ 7ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലുള്ളതാണ്. ഉപ്പാട്ടിയുടെ കൂടെയാണ് ശ്രുതിയും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ശ്രുതിക്കും അനിയനും വേണ്ടി ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തിരുന്നു. എല്ലാ സാധനങ്ങളും അനിയനു മാത്രമേ വാങ്ങിക്കൊടുക്കുന്നുള്ളൂ എന്ന് അവള്‍ പരാതി പറയാറുണ്ടായിരുന്നെന്നും രവി പറഞ്ഞു. ആത്മഹത്യ ചെയ്ത ശ്രുതിയുടെ വീട് ആദിവാസി നേതാവ് സി.കെ.ജാനു സന്ദര്‍ശിച്ചു. ശ്രുതി പട്ടിണികാരണമാണ് ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത ശരിയല്ലെന്ന് ജാനു പറഞ്ഞു. ഇത്തരം വാര്‍ത്ത നല്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരും അറിയിച്ചു.
കേളകം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. ബുധനാഴ്ച്ച വൈകുന്നേരമാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവച്ചശേഷമാണ് ശ്രുതിമോള്‍ ജീവനൊടുക്കിയതെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (14 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (15 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (25 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (41 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (54 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends