പോളിങ്ങ് സമയം ഇനിമുതല്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സമയത്തില്‍ ഇനിമുതല്‍ ഒരു മണിക്കൂര്‍ വര്‍ദ്ധനവ്. ഇതുവരെ പത്ത് മണിക്കൂറായിരുന്നു പോളിങ്ങ് സമയം. ഇതില്‍ ഒരു മണിക്കൂര്‍ കൂട്ടി 11 മണിക്കൂറാക്കി വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഉത്തരവിട്ടിരിക്കുന്നത്. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് തപാല്‍ മുഖേന അയച്ച സര്‍ക്കുലറിലാണ് വൈകീട്ട് ആറ് വരെയാക്കി ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പോളിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു.
വേനല്‍കടുത്തതാണ് പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വോട്ടിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും റിട്ടേണിങ് ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാത്തത് കൊണ്ടാണ് ഇപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പോളിങ് സമയം കൂട്ടിയത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha