ചലച്ചിത്ര നിര്‍മാതാവ് മരിച്ച നിലയില്‍

ചലച്ചിത്ര നിര്‍മാതാവ് കൊല്ലം മനയില്‍ക്കുളങ്ങര തെക്കേഴത്ത് (അമ്പാടി) ടിഇആര്‍എ 9സി-യില്‍ അജയ് കൃഷ്ണനെ (28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭിനേതാവും അജയ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉടമയുമായ അജയ് കൃഷ്ണന്‍ ആസിഫ് അലി അഭിനയിക്കുന്ന 'അവരുടെ രാവുകള്‍' എന്ന സിനിമയുടെ നിര്‍മാതാവാണ്.
എറണാകുളത്തു നിന്നു ശനി രാത്രി കൊല്ലത്തെ വീട്ടിലെത്തിയ അജയ് കൃഷ്ണനെ ഒന്നാംനിലയിലെ കിടപ്പുമുറിയിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. രാധാകൃഷ്ണപിള്ളയുടെയും ജയകുമാരിയുടെയും മകനാണ്. സഹോദരി: ജിജി.
'മെമ്മറീസ്', 'സീന്‍ ഒന്ന്, 'നമ്മുടെ വീട്' തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിദേശത്തു മനുഷ്യവിഭവ മേഖലയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തുന്ന അജയ് തിരുവനന്തപുരം എംജി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണു പഠിച്ചത്.
അവരുടെ രാവുകളുടെ ചിത്രീകരണത്തിനു ശേഷം അജയ് കൃഷ്ണന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതിനു സാമ്പത്തികവുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. ഷാനി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഹണി റോസും ഉള്‍പ്പെടെ താരനിരയുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു.
പ്രൊഡക്ഷന്‍ മാനേജരും സുഹൃത്തുമായ സുരേഷ്‌കുമാറിനൊപ്പമാണു ശനിയാഴ്ച വീട്ടിലെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha