മദ്യപിച്ച് അശോകസ്തംഭം പതിച്ച കാറില്‍ എത്തി പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

ഇന്നലെ രാവിലെ പത്തു മണിയോടെ നന്നാട്ടുകാവ് വഴയ്ക്കാട് ജംക്ഷനില്‍ മദ്യപിച്ചു കാറോടിച്ചെത്തിയ സൈനികോദ്യോഗസ്ഥന്‍ എസ്‌ഐയെയും പൊലീസ് ഡ്രൈവറെയും ആക്രമിച്ചു.
ഇയാള്‍ ഓടിച്ചിരുന്ന കാറിനു മുന്നില്‍ ഗവര്‍ണറും അതിനു മുകളില്‍ ഉള്ളവരും മാത്രം ഉപയോഗിക്കുന്ന അശോകസ്തംഭത്തിന്റെ എംബ്ലം. സാഹസികമായി അയാളെ കീഴടക്കിയശേഷം പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
വെമ്പായം നെടുവേലി കടുവാക്കുഴി അമ്പാടി വീട്ടില്‍ രാമചന്ദ്രന്‍നായര്‍ (45 ), ഇയാളെ സഹായിക്കാനെത്തിയ വഴയ്ക്കാട് അനില്‍കുമാര്‍ (45) എന്നിവരാണു പിടിയിലായത്. പോത്തന്‍കോട് എസ്‌ഐ: വി.എസ്. പ്രശാന്ത്, െ്രെഡവര്‍ സുധീര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരും അണ്ടൂര്‍ക്കോണം പ്രാഥമിക ആശുപത്രിയില്‍ ചികില്‍സ തേടി.
ഗവര്‍ണറും അതിനു മുകളില്‍ ഉള്ളവരും മാത്രം ഉപയോഗിക്കുന്ന അശോകസ്തംഭം എംബ്ലമായി പതിച്ച കാര്‍ അപകടകരമായ രീതിയില്‍ അലക്ഷ്യമായി ഓടിച്ചു വരുന്നതു പട്രോളിങ്ങിനിടയില്‍ കണ്ട് എസ്‌ഐ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അപ്പോള്‍ കാറോടിച്ചിരുന്ന രാമചന്ദ്രന്‍ നായര്‍ ദേഷ്യപ്പെട്ട് എസ്‌ഐക്കു നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞു.
കൈവശം ഉണ്ടായിരുന്ന താക്കോല്‍ കൊണ്ടു നെഞ്ചിലും കൈവണ്ണയിലും കുത്തി മുറിവേല്‍പ്പിച്ചു. എസ്‌ഐയെ സഹായിക്കാനെത്തിയ ഡ്രൈവര്‍ സുധീറിനെയും ആക്രമിച്ചു. ഒടുവില്‍ രാമചന്ദ്രന്‍ നായരെ ഇരുവരും ചേര്‍ന്നു സാഹസികമായി കീഴ്‌പെടുത്തി.
രാമചന്ദ്രന്‍ നായരെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കവെ പൊലീസിനു നേരെ അസഭ്യം പറഞ്ഞെത്തിയ അനില്‍കുമാറും കസ്റ്റഡിയിലായി. രാമചന്ദ്രന്‍ നായര്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. അശോകസ്തംഭം ദുരുപയോഗം ചെയ്തതിനും ജോലി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും മദ്യപിച്ചു കാറോടിച്ചതിനുമാണു കേസെടുത്തിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























