കാല്‍മുട്ട് വേദനയ്ക്ക് തേനിച്ചകുത്തല്‍ ചികിത്സക്കെത്തിയ വ്യാപാരി മരിച്ചു

പൊതുവില്‍ ഇപ്പോഴത്തെ മധ്യവയസ്‌ക്കര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാല്‍മുട്ട് വേദന. അതില്‍ത്തന്നെ കുടുതലും സത്രീകള്‍ ഈ അവസ്ഥ കൊണ്ട് പൊറുതുമുട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ആളുകള്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. കാല്‍മുട്ട് വേദനയ്ക്കു തേനിച്ച കുത്തല്‍ ചികിത്സ തേടിയെത്തിയ വ്യാപാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം നോവല്‍റ്റീസ് ഫാഷന്‍സ് ഉടമ മൈനര്‍സിറ്റി ചെറ്റയില്‍ ടോമി (47)യാണു മരിച്ചത്. കാല്‍മുട്ട് വേദനയ്ക്ക് ഇദ്ദേഹം തൊപ്പിപ്പാളയിലുള്ള പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ചികിത്സ നടത്തിവരികയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു ഭാര്യ സിജിയുമൊത്താണു ചികിത്സാ കേന്ദ്രത്തിലെത്തിയത്. തേനിച്ചയെ കൊണ്ട് കുത്തിയുള്ള ചികിത്സയ്ക്കും ഭക്ഷണത്തിനും ശേഷം മടങ്ങി പോകാന്‍ തുടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു വീട്ടിലെത്തിക്കും. ഭാര്യ സിജി നെടുങ്കണ്ടം കാവില്‍പുരയിടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: വിമല്‍, നിസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha