കേരളത്തിലെ ഹൈസ്‌കൂളുകളിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ച്‌ഛെദിച്ചു

സംസ്ഥാനത്തെ 12 റെവന്യു ജില്ലകളിലെ സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ 'കട്ട്' ആക്കി. ഇതുവരെ സ്‌കൂളുകളില്‍ സേവനം നല്കികൊണ്ടിരുന്നത് ബി.എസ്.എന്‍.എല്‍ ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയോടെ ബി.എസ്.എന്‍.എല്‍ സേവനം നിര്‍ത്തി. പുതിയ സേവന ദാതാക്കളായ റെയില്‍ ടെല്‍ സ്‌കൂളുകളില്‍ കണക്ഷന്‍ എത്തിക്കാത്തതുമാണ് സ്‌കൂളുകളില്‍ ഈയൊരു അവസ്ഥയ്ക്ക് കാരണം. എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം,ക്ലാസ്സ് പ്രമോഷന്‍ എന്നിവ നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു പ്രതിസന്ധി. പരീക്ഷാ ഫലത്തിനു പുറമേ 'സമ്പൂര്‍ണ' വഴിയുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം,അധ്യാപക പരിശീലന അറിയിപ്പ് നല്കല്‍ എന്നിവയുടെ പ്രവര്‍ത്തനവും വഴിമുട്ടിയിരികുകയാണ്. ഈ അടിയന്തര പ്രശ്‌നത്തിനു പരിഹാരം ആവശ്യപ്പെട്ട് കേരള സര്‍വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പീതാംബരന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha