ട്രെയിലര്‍ ഉണ്ടാകില്ല... പത്ത് പാസായവരെ നാളെയറിയാം; ഭൂരിപക്ഷവും ജയിക്കും

പത്താംക്ലാസ് പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സൂചന. വിജയശതമാനം ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 20 നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് വിവാദങ്ങള്‍ക്ക് ഇടയാക്കി. ജയിച്ചവര്‍ തോല്‍ക്കുകയും തോറ്റവര്‍ ജയിക്കുകയും ചെയ്യുന്ന അനുഭവവുമുണ്ടായി. ഫലം നേരത്തേ പ്രസിദ്ധീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതാണ് അപാകതകള്‍ക്ക് കാരണമായതെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കുറി മന്ത്രിതലത്തില്‍ നിന്നും ഒരു ഇടപെടലും ഉണ്ടായില്ല.
4.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 4.68 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 98% ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ഇതിനെ തുടര്‍ന്ന് എല്ലാവരെയും ജയിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ നല്‍കി.
എന്നാല്‍ സര്‍ക്കാര്‍ വിടപറയുന്ന വര്‍ഷത്തില്‍ അത്തരം മാറ്റങ്ങളൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ അടുത്ത സര്‍ക്കാര്‍ നടപ്പിലാക്കട്ടെ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.
കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ പരീക്ഷയില്‍ 90% വിജയമുണ്ടായിരുന്നു. സി.ബി.എസ്.ഇ യില്‍ കര്‍ശനമായ വ്യവസ്ഥകളോടെയാണ് മൂല്യനിര്‍ണയം നടക്കുന്നത്. പൊതുവേ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സിലബസിനോട് താത്പര്യം കാണുന്നില്ല. അതുകൊണ്ടു തന്നെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എന്‍.സി.ഇ.ആര്‍.ടി. യുടെ നയങ്ങള്‍ക്ക് അനുസൃതമായി പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാനം രൂപം കൊടുത്തു കഴിഞ്ഞു. ഡി.പി.ഐ എം.എസ്. ജയയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി മൂല്യനിര്‍ണയവും ടാബുലേഷനും നടന്നത്.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷാഫലം അട്ടിമറിക്കുമോ എന്ന സംശയവും മന്ത്രിതലത്തിലുണ്ട്. കാരണം ഇടതുയൂണിയനുകളുടെ കുത്തകയാണ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha