മലകയറുന്ന പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെ കണക്കാക്കും : സുപ്രീംകോടതി

ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യം. പ്രകൃതി പ്രതിഭാസം എങ്ങനെയാണ് വിവേചനത്തിന് കാരണമാകുന്നത്. പുരുഷന്മാരുടെ വ്രതശുദ്ധി കണക്കാക്കുന്നത് എങ്ങനെയാണെന്നും സുപ്രീംകോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു.
ഹിന്ദുമതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്ക് വേര്‍തിരിവുള്ളതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ശബരിമലയിലേത് നിരോധനമോ നിയന്ത്രണമോ അല്ല. പത്തുമുതല്‍ അന്‍പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് നിയന്ത്രണം. സായുധസേനകളിലെ നിയമനത്തിലടക്കം സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
ഭരണഘടനയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ല, ഭരണഘടനാപരമായ അവകാശം സ്ഥാപിച്ചുകിട്ടാന്‍ ശ്രമിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണു തങ്ങളുടെ മുന്നിലുള്ളതെന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha