തിരഞ്ഞെടുപ്പു പ്രചരണത്തിനായി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നു. വിവിധ ജില്ലകളിലെ പ്രചരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ(എം) നേതാക്കളായ യെച്ചൂരി, പ്രകാശ്കാരാട്ട് എന്നിവര്‍ക്ക് പുറമേ മണിക് സര്‍ക്കാരും കേരളത്തില്‍ എത്തുന്നുണ്ട്.
ഇവര്‍ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും കേരളത്തില്‍ പ്രചരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ആറു ജില്ലകളില്‍ നരേന്ദ്രമോദി പ്രസംഗിക്കും. 12 ജില്ലകളില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രചരണത്തിന് എത്തും. തൃശൂരും തിരുവനന്തപുരത്തുമാണ് സോണിയാഗാന്ധി എത്തുന്നത്.
അടുത്ത മാസം 12 ന് എത്തുന്ന രാഹുല്‍ഗാന്ധി ഒട്ടേറെ മണ്ഡലങ്ങളില്‍ പര്യടനം നടത്തുമ്‌ബോള്‍ എല്ലാ ജില്ലകളിലും എ കെ ആന്റണി യുഡിഎഫിനായി പ്രചരണത്തിനിറങ്ങുന്നുണ്ട്. ഗുലാംനബി ആസാദ് ഉള്‍പ്പെടെ ഏകദേശം 40 ലധികം നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രചരണത്തിനായി സംസ്ഥാനത്ത് ഇറക്കുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ബൃന്ദാകാരാട്ടും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും കനയ്യാകുമാര്‍ വരെ ഇടതു സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി എത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha