ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഒമാനിലെ സമലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സണ്‍ തോമസിന്റെ ഭാര്യ ചിക്കു(27) വിനെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് കൊലനടന്നത് എന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha