ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് വീണ്ടും വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ മറുചോദ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തന്റെ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി മറുപടി പറയും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഉത്തരം ഔദ്യോഗിക രേഖകളാണ് അതിനാല്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്ന് വിഎസ് കുറിച്ചു. ഇതിനെ ഉഡായിപ്പ് എന്നല്ലാതെ മറ്റെന്ത് പറയാനെന്ന തലക്കെട്ടുള്ള പോസ്റ്റിലാണ് വിഎസിന്റെ പരിഹാസം.
1992 മാര്‍ച്ചില്‍ പാമോയില്‍ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി ആ ദിവസങ്ങളില്‍ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നാണ് നിയമസഭ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. മറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ ഉദ്ധരിച്ച് ഉമ്മന്‍ ചാണ്ടി മറുപടി പറയണം. അതിന് അദ്ദേഹം തയ്യാറല്ലെന്നും വിഎസ് പറഞ്ഞു.
തന്റെ ചോദ്യങ്ങൃള്‍ക്ക് ഉത്തരം പറയുന്നതിന് പകരം ഇന്നും ചില പുതിയ ചോദ്യങ്ങള്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. പഴയ കേസുകള്‍ തീര്‍ത്തിട്ട് പോരെ പുതിയ കേസുകളെടുക്കാനെന്നും വിഎസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha