പ്രവൃത്തിയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് സുരേഷ് ഗോപി

പ്രവൃത്തിയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപി പറഞ്ഞു.രാജ്യസഭാംഗമാകാന്‍ ഒരു പാര്‍ട്ടിയേയും സമീപിച്ചിട്ടില്ല.കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് താന്‍ ജീവിച്ചു പൊയ്‌ക്കോട്ടേയെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി.ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ ഇത്തരത്തിലൊരു പ്രതികരണം.ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചില്ല രാജ്യസഭയില്‍ പോകുന്നത്. ഏല്‍പ്പിക്കപ്പെട്ട ജോലി ഭംഗിയായി നിര്‍വ്വഹിക്കുമെന്നും ബിജെപിയ്ക്കായി എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനായി ഇറങ്ങുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. എംപി ആയാലും സിനിമാ അഭിനയം തുടരുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോടൊപ്പം ചേര്‍ത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും പഞ്ഞിരുന്നു.പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള പ്രശ്‌നത്തിനും ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസ്രോതസ് പുനരുജ്ജീവിപ്പിക്കും. നദീജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha