പ്രസവം കഴിഞ്ഞു നാലാം ദിവസം യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞു ചികില്‍സയിലായിരുന്ന യുവതി നാലാം നാള്‍ ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കടുത്ത കല്ലംചിറ രാമദാസിന്റെ ഭാര്യ സിമി(31) യാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. ചികില്‍സയില്‍ കഴിഞ്ഞ അഞ്ചാം നിലയിലെ ജനറല്‍ വാര്‍ഡിലെ ഇടനാഴിയില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ചു.
കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ഇരുപത്തിയൊന്നിനാണ് സിമി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന സഹോദരി സുമ ചായ വാങ്ങാന്‍ പോയ നേരത്ത് വാര്‍ഡിനു പുറത്തെത്തി ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ക്ഷതമേറ്റായിരുന്നു മരണം.
കല്ലൂരാവി കടപ്പുറം ഭഗവതി ക്ഷേത്രത്തിനടുത്ത കരുണാകരന്‍-നാരായണി ദമ്പതികളുടെ മകളാണു സിമി. നവജാതശിശുവും അശ്വിനുമാണു മക്കള്‍. സഹോദരങ്ങള്‍: സത്യന്‍, സുമ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha