നസ്ലിന് അഹങ്കാരിയാണോയെന്ന് മറ്റുള്ളവരോട് ചോദിക്കണമെന്ന് ജിത്തു മാധവന്

'സീന്‍' സിനിമയുടെ വിജയത്തിന് പിന്നാലെ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന് നസ്ലിന്. ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ താരം, താന്‍ അഹങ്കാരിയാണോ എന്ന് മറുചോദ്യം ഉന്നയിച്ചു. പിന്നാലെ ഇടപെട്ട സംവിധായകന് ജിത്തു അഹങ്കാരികള്‍ അത് സ്വയം സമ്മതിക്കാറില്ലെന്ന് മറുപടി നല്കി.
ചോദ്യം ഉയര്‍ന്നപ്പോള്‍, 'എന്തേ ഈ ചോദ്യം വന്നില്ലെന്ന് നസ്ലിന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു', എന്ന് പറഞ്ഞ് നസ്രിയ ഇടപെട്ടു. ചോദ്യം പൂര്‍ത്തിയായപ്പോള്‍, 'ഞാന്‍ ഇപ്പോള്‍ അഹങ്കാരിയാണോ' എന്നായിരുന്നു നസ്ലിന്റെ മറുചോദ്യം. പിന്നാലെ, ഒന്നും പറയാനില്ലെന്ന് പറഞ്ഞ് താരം ഒഴിഞ്ഞുമാറി.
തുടര്‍ന്നാണ് ജിത്തു ഇടപെട്ടത്. 'അഹങ്കാരിയാണെന്ന് ഏതെങ്കിലും അഹങ്കാരി സമ്മതിക്കുമോ? അത് അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവന് അഹങ്കാരി ആണോ എന്ന് മറ്റുള്ളവരോട് ചോദിക്കണം' എന്നായിരുന്നു ജിത്തുവിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha
























