Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

കാമുകനെ ഒഴിവാക്കുന്നതിനായി യുവതിയുടെ ക്വട്ടേഷന്‍

12 NOVEMBER 2026 03:39 PM IST
മലയാളി വാര്‍ത്ത

കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. കവര്‍ച്ച നടത്തി കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ടുതൊടി സഫാന (19), സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരയ്ക്കല്‍ ഇര്‍ഷാദ് (28), ബദനത്ത് വീട്ടില്‍ അസറുദ്ദീന്‍ (25) എന്നിവരെയാണ് ബുധനാഴ്ച തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂര്‍ താഴെപ്പാലത്തുവെച്ച് പിടികൂടിയത്.

പിടിയിലായ ഇര്‍ഷാദ്, അസറുദ്ദീന്‍ എന്നിവര്‍ മയക്കുമരുന്ന് കടത്തുകേസില്‍ ഉള്‍പ്പെട്ട് മുന്‍പ് റിമാന്‍ഡിലായിട്ടുണ്ട്. ഇരുവരും തീരദേശമേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആണ്‍സുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ക്വട്ടേഷന്‍ ഏല്‍പ്പിച്ച് തട്ടിക്കൊണ്ടുപോകുകയും മൊബൈല്‍ഫോണ്‍ കവര്‍ച്ചചെയ്ത് ക്രൂരമായി മര്‍ദിച്ച് വധിക്കാന്‍ ശ്രമിക്കുകയുംചെയ്ത പരാതിയിലാണ് കാമുകിയായ യുവതിയും സുഹൃത്തുക്കളും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്നുപറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയും പ്രതികള്‍ ഒത്തൊരുമിച്ചുള്ള സ്ഥലത്തെത്തി കാറില്‍ കയറ്റി ക്രൂരമായി മര്‍ദിക്കുകയും താഴെപ്പാലം പുഴയോരത്തുവെച്ച് പ്രതികള്‍ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ ഒഴിവാക്കുന്നതിനായി യുവതിയുടെ ക്വട്ടേഷന്‍  (14 minutes ago)

ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (19 minutes ago)

ഫാന്‍സി നമ്പര്‍ ലേലം ചെയ്തുവാങ്ങിയെങ്കിലും പണം അടയ്ക്കാന്‍ സാധിച്ചില്ല, രണ്ട് ദിവസം കൂടി പണം അടയ്ക്കാന്‍ അനുവദിച്ച് നമ്പര്‍ മറ്റാര്‍ക്കും അനുവദിച്ചു നല്‍കരുതെന്ന് കോടതി  (21 minutes ago)

കാസര്‍കോട് അഞ്ചു വയസുകാരി പീഡനത്തിനിരയായതായി പരാതി  (37 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ ഡീസല്‍ മോഷണം; പെന്‍ ക്യാമറയില്‍ കുടുങ്ങി നാല് ജീവനക്കാര്‍  (41 minutes ago)

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി  (45 minutes ago)

നസ്ലിന്‍ അഹങ്കാരിയാണോയെന്ന് മറ്റുള്ളവരോട് ചോദിക്കണമെന്ന് ജിത്തു മാധവന്‍  (50 minutes ago)

പ്രസവസമയത്ത് 21കാരിയുടെ ഉള്ളില്‍ വെച്ച പഞ്ഞി എടുത്തില്ലെന്ന് പരാതി  (54 minutes ago)

ജൂവലറി തുറന്നിട്ട് 15 ദിവസംമാത്രം; തനിഷ്‌ക് ജൂവലറി ഷോറൂമില്‍ നിന്ന് 500 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കള്ളന്മാര്‍  (58 minutes ago)

സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് എ.പി അനില്‍കുമാര്‍  (1 hour ago)

അണ്ടർ-19 ഏഷ്യാകപ്പിന്റെ സെമിയിൽ ഇന്ത്യയ്‌ക്കെതിരേ 228 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ  (1 hour ago)

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് .... യശ്വന്ത്പുർ–മംഗളൂരു–മഡ്ഗാവ് റൂട്ടിലുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ഫ്ലാഗ് ഒഫ് ചെയ്യും  (1 hour ago)

ചക്രവാതചുഴി... ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, ഇന്നു മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത  (1 hour ago)

ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം  (1 hour ago)

Malayali Vartha Recommends