സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് എ.പി അനില്‍കുമാര്‍

സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പ്രതിസന്ധി വരുമ്പോള്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും മന്ത്രി എ.പി അനില്‍ കുമാര്‍. മന്ത്രിസഭ ആയാലും കെ.എസ്.ഇ.ബി ആയാലും ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അത് ആവശ്യം വരുമ്പോള്‍ ലഭ്യമാക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് സമയം ആകുമ്പോള്‍ തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. പല പേരുകള്‍ മാധ്യമങ്ങളാണ് പറയുന്നത്. അതിനെല്ലാം തനിക്ക് മറുപടി പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സഭ നിര്‍ദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറി ആക്കിയെന്ന തലശ്ശേരി രൂപതാ ബിഷപ്പ് ജോസഫ് പ്ലാംപ്ലേനിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറപടി പറയാന്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























