കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"

പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒമ്പത് പവൻ സ്വർണാഭരണം മോഷ്ടിച്ച കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്നാട് പൊള്ളാച്ചിക്കടുത്തുള്ള സങ്കംപാളയത്താണ് സംഭവം. വിദ്യാർത്ഥിനിയുടെ കാമുകനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സർക്കാർ ആർട്സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് പിടിയിലായത്. കഴിഞ്ഞമാസം 16നാണ് ഊഞ്ഞവേലാംപട്ടിയിലെ തമിഴ്‌ശെൽവന്റെ വീട്ടിൽ വിദ്യാർത്ഥിനി എത്തിയത്. പിന്നീട് അവിടെ നിന്ന് മടങ്ങി.
ഇതിനുശേഷമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പത് പവന്റെ സ്വർണമാല കാണാതായതായി തമിഴ്‌ശെൽവൻ പൊലീസിൽ പരാതി നൽകിയത്. പൊലീസ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷ്ടിക്കുകയും നഗരത്തിൽ കൊണ്ടുപോയി രണ്ടരലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്ത വിവരം ഇവർ പറഞ്ഞത്. ഈ പണത്തിന് വിദ്യാർത്ഥിനി തന്റെ കാമുകൻ മാക്കിനാംപട്ടി സ്വദേശി ജനകൻ ശിവയ്ക്ക് (25) പുതിയ ഇരുചക്രവാഹനം വാങ്ങിനൽകിയതായും പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha

























