പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രത്തിന്റെ അടിച്ചേൽപ്പിക്കലുകൾക്ക് മുന്നിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താല്പര്യങ്ങൾ പൂർണ്ണമായും അടിയറവ് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് പിന്മാറാൻ വ്യക്തമായ നിയമപരമായ അവകാശം കരാറിലുണ്ട്. അത് ഉപയോഗപ്പെടുത്താൻ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യം കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിക്കഴിഞ്ഞു. ധാരണാപാത്രം തന്നെ ഉദാഹരണം.
ഖണ്ഡിക 23: സഹകരിച്ചു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അക്കാര്യം മറുപക്ഷത്തെ അറിയിക്കാം എന്ന് കരാറിലെ ഇരുപത്തിമൂന്നാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. ഈ വ്യവസ്ഥ മുൻനിർത്തിയാണ് ആശങ്കകൾ ചൂണ്ടിക്കാട്ടി മുൻപ് കരാർ മരവിപ്പിക്കാൻ സംസ്ഥാനം കത്തയച്ചത്. അന്നത്തെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിന് അനുകൂലമായിരുന്നു.
ഖണ്ഡിക 24 ഉം തർക്കപരിഹാരവും: തർക്കങ്ങളോ കോടതി വ്യവഹാരങ്ങളോ ഉണ്ടായാൽ അത് സംസ്ഥാനങ്ങൾ തന്നെ പരിഹരിക്കണമെന്നും, ഇരുകൂട്ടർക്കും അനുയോജ്യമായ ഫോറങ്ങളെ സമീപിച്ച് പ്രശ്നങ്ങൾ തീർക്കാമെന്നും വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























