Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്‍

06 SEPTEMBER 2026 05:03 PM IST
മലയാളി വാര്‍ത്ത
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളുടെ (ജിസിസി) രണ്ടാമത്തെ തരംഗത്തിന് സംസ്ഥാനം സജ്ജമായതായി പ്രമുഖ ഐടി വ്യവസായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേള്‍ഡ് സര്‍ജ്ജിന്‍റെ രണ്ടാം പതിപ്പില്‍ നടന്ന 'ദി നെക്സ്റ്റ് വേവ് ഓഫ് ജിസിസി ഗ്രോത്ത്: വൈ കേരള, വൈ നൗ' എന്ന പാനല്‍ ചര്‍ച്ചയിലാണ് കേരളം മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിയാത്മക ഇടപെടലുകള്‍, നൈപുണ്യവൈദഗ്ധ്യം, കുറഞ്ഞ തൊഴില്‍ മാറ്റ നിരക്ക് (അട്രിഷന്‍ റേറ്റ്), മികച്ച ജീവിത നിലവാരം എന്നിവ ജിസിസികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള ബന്ധവും നൈപുണ്യശേഷിയുള്ള പ്രതിഭകളുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് ജിസിസികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതെന്ന് ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരന്‍ മണ്ണീങ്കല്‍ പറഞ്ഞു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉന്നത സാങ്കേതിക പരിജ്ഞാനവും കേരളത്തിന്‍റെ മേന്‍മയാണെന്ന് എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും മാനേജിങ് ഡയറക്ടറുമായ ഹരി പ്രസാദ് വ്യക്തമാക്കി. ഐസിടി അക്കാദമി, അസാപ് എന്നിവയുമായി സഹകരിച്ച് വിദഗ്ധ പരിശീലനം ലഭിച്ച പ്രാദേശിക പ്രതിഭകളെ ഉപയോഗപ്പെടുത്തി കമ്പനിക്ക് ചുരുങ്ങിയ കാലം കൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണസംവിധാനവും വ്യവസായവും വിദ്യാലയങ്ങളും പരസ്പരം കൈകോര്‍ക്കുന്ന ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളതെന്നും ശേഷി വികസനത്തിനപ്പുറം നൂതനാശയങ്ങള്‍ക്കും മൂല്യവര്‍ദ്ധനവിനും സംസ്ഥാനം മുന്‍ഗണന നല്‍കുന്നുണ്ടെന്നും ടിസിഎസ് ഡെലിവറി സെന്‍റര്‍ മേധാവി അരുണ്‍ തെക്കേതില്‍ നിരീക്ഷിച്ചു.

പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യവും മികച്ച തൊഴില്‍ശേഷിയും പ്രയോജനപ്പെടുത്തി ആഗോള കമ്പനികള്‍ ഗവേഷണ-വികസന (ആര്‍ ആന്‍റ് ഡി) കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ മുന്നോട്ടുവരണമെന്ന് നാസ്കോം റീജിയണല്‍ ഡയറക്ടര്‍ ഭാസ്കര്‍ വര്‍മ്മ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ജീവിത നിലവാരവും ജീവനക്കാരുടെ സ്ഥിരതയും കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന് അലയന്‍സ് സര്‍വീസസ് എംഡിയും സിഇഒയുമായ ജിസണ്‍ ജോണും ഇ വൈ ജിഡിഎസ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്‍റണിയും ചൂണ്ടിക്കാട്ടി. സാഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിങ് ഡയറക്ടറുമായ സുജാ ചാണ്ടി ചര്‍ച്ച നിയന്ത്രിച്ചു.

സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് 'കേരളം: ആന്‍ ഇക്കോസിസ്റ്റം ഫോര്‍ ഗ്ലോബല്‍ കേപ്പബിലിറ്റി' എന്ന വിഷയത്തില്‍ അവതരണം നടത്തി. കേരളത്തിന്‍റെ ആഗോള പ്രവാസി ശൃംഖല, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഭരണ സംവിധാനങ്ങള്‍, ഐടി ഇടനാഴികള്‍, സെമികണ്ടക്ടര്‍, സ്പേസ്, ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ ജിസിസികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍ നിന്നുള്ള 125-ലധികം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭാവി വ്യവസായ സാധ്യതകളും ഇന്ത്യന്‍ വിപണിയുടെ കരുത്തും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (1 hour ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (2 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (2 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (2 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (2 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (2 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (3 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (3 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (3 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (3 hours ago)

Malayali Vartha Recommends