ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതികളും

ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്. സെപ്റ്റംബർ ഒൻപത് ബുധനാഴ്ച നൂറാം ദിനത്തിലേക്ക് കടക്കുകയാണ് . ലഹരി വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുകയാണ്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 10,036 കേസുകൾ രജിസ്റ്റർ ചെയ്‌തു. 10,844 പേരെ അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 21,443.276 ഗ്രാം എം.ഡി.എം.എയും 1,213.178 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഏകദേശ വിപണിമൂല്യം 25 മുതൽ 30 കോടി രൂപ വരെയാണ്. കഴിഞ്ഞ ദിവസം മാത്രം 55 കേസുകളിലായി 64 പേരെ അറസ്റ്റ് ചെയ്തതോടെയാണ് ആകെ കേസുകളുടെ എണ്ണം 10,036 ആയത്.
ലഹരിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി ആശുപത്രികളുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതികളും മറ്റ് വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്
https://www.facebook.com/Malayalivartha

























