ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം

സംസ്ഥാനത്ത് മഴ മാറി നിന്നതോടെ ചൂട് വീണ്ടും ശക്തമാകുന്നു. മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും സാധാരണയേക്കാൾ രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വർധിച്ച് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കടുത്ത വെയിൽ നേരിടുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. മഴ കുറഞ്ഞ് താപനില ഉയർന്നതോടെ വൈദ്യുതിയുടെ ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി. നൽകുന്ന മുന്നറിയിപ്പ്. പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി ഹ്രസ്വകാല കരാറിന് രണ്ട് തവണ ടെൻഡർ വിളിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. കടുത്ത ചൂടിന് പുറമെ വരുന്ന വൈദ്യുതി നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് വലിയ ഇരുട്ടടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു. ദില്ലിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് അതത് സംസ്ഥാന ഭരണകൂടങ്ങൾ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഗതാത തടസ്സമുണ്ടായതും സാധാരണ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























