ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കമിതാക്കള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ജീവനൊടുക്കി. വലിയോട് മറവന്‍കോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനില്‍ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകള്‍ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും വിഷയം പോലീസിന് മുന്നിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, ഒരുമിച്ചു ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും പോലീസിന് എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു.
ഇതിനുശേഷമാണ് ശനിയാഴ്ച വൈകിട്ടോടെ ഇരുവരും തടാകത്തിനു സമീപമെത്തുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബാഗുകള്‍ തടാകക്കരയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തടാകത്തില്‍ നിന്ന് കരയ്‌ക്കെടുത്ത മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha

























