കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ് കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി

കോൺഗ്രസുകാർ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാൽ പൊതുജനങ്ങൾക്ക് ഒരു മുന്നറിയിപ്പ് — സുരക്ഷിത കവചമോ ഹെൽമെറ്റൊ നിർബന്ധം! എം എൽ എ രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചിറയൻകീഴ് നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ ശ്രദ്ധക്ക് കോൺഗ്രസുകാർ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാൽ പൊതുജനങ്ങൾക്ക് ഒരു മുന്നറിയിപ്പ് — സുരക്ഷിത കവചമോ ഹെൽമെറ്റൊ നിർബന്ധം!
നിങ്ങളുടെ വനിതാ എം.എൽ.എ കൂട്ടത്തിലുണ്ടല്ലോ എന്ന സമാധാനവും വേണ്ട; വീട്ടിലാണല്ലോ എന്ന ഉറപ്പും വേണ്ട ആദ്യം അടി തുടങ്ങുന്നത് അവരാണ്, കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം.
യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!
കോൺഗ്രസ് കാലം എത്ര മനോഹരം.
മുഖ്യമന്ത്രിയെ ഞങ്ങൾ വഴിയിൽ തടയും, എം എൽ എ വീട്ടിൽ കയറി അടിക്കും. ഇതുമായി ബന്ധപ്പെട്ട് ചിറയൻകീഴ് എം എൽ എ യുടെ മറുപടി പാട്ടിനാണ് വെയ്റ്റിംഗ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിച്ച് പാർട്ടി നേതൃത്വം. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നുപറഞ്ഞു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് കെ. മുരളീധരനും പ്രതികരിച്ചു. ഇതിനിടെ, പാളയം പ്രദീപ് തന്റെ അഡീഷണൽ പി.എ ആണെന്ന രമ്യ ഹരിദാസിന്റെ വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തിൽ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇരുവിഭാഗത്തിന്റെയും മൊഴിയെടുക്കൽ തുടങ്ങി.
https://www.facebook.com/Malayalivartha
























