ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം

വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന പൊലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പൊലീസ് ഓൺലൈൻ വഴിയാക്കി. ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ ഇനി മുതൽ കേരള പൊലീസിൻറെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ തുണ (https://thuna.keralapolice.gov.in) വഴി സമർപ്പിക്കാവുന്നതാണ്.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദ്യം തുണ പോർട്ടലിൽ ഓർഗനൈസേഷൻ അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്ഥാപനത്തിൻറെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ സ്ഥാപനത്തിന് ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചുതുടങ്ങാവുന്നതാണ്..
തുണ പോർട്ടൽ വഴി സ്ഥാപനങ്ങൾ സമർപ്പിക്കുന്ന വെരിഫിക്കേഷൻ അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിയുടെ (SP/CP) ഓഫീസിൽ ലഭ്യമാകുകയും ചെയ്യും. ഇപ്രകാരം അപേക്ഷ സമർപ്പിക്കൽ മുതൽ പൊലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെയുള്ള പ്രക്രിയ കൂടുതൽ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് കേരള പൊലീസ്
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.....
ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി ചെയ്യാം
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന പോലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പോലീസ് ഓൺലൈൻ വഴിയാക്കി. ഇനി മുതൽ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ കേരള പോലീസിൻറെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ തുണ (https://thuna.keralapolice.gov.in) വഴി സമർപ്പിക്കാം.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദ്യം തുണ പോർട്ടലിൽ ഓർഗനൈസേഷൻ അക്കൗണ്ട് ആരംഭിക്കണം. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്ഥാപനത്തിൻറെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ സ്ഥാപനത്തിന് ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചുതുടങ്ങാം.
തുണ പോർട്ടൽ വഴി സ്ഥാപനങ്ങൾ സമർപ്പിക്കുന്ന വെരിഫിക്കേഷൻ അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ (SP/CP) ഓഫീസിൽ ലഭ്യമാകും. ഇപ്രകാരം അപേക്ഷ സമർപ്പിക്കൽ മുതൽ പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെയുള്ള പ്രക്രിയ കൂടുതൽ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.
തുണവഴിയുള്ള ഈ സേവനത്തിന് 05.11.2024-ലെ G.O.(P) No.77/2024/HOME സർക്കാർ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്കുകൾ ബാധകമായിരിക്കും.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരവരുടെ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് കേരള പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























