ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ...

ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ലെന്നും ജയകുമാർ വ്യക്തമാക്കി.
'മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശബരിമലയിലെ, ദേവസ്വം ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ബോർഡിനോട് വിയോജിപ്പുള്ളതായി എനിക്ക് തോന്നിയില്ല. ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ തീർത്ഥാടനം ഭംഗിയാക്കും. ബോർഡും സർക്കാരും തമ്മിൽ ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രിക്ക് ധാരണയില്ല. എല്ലാ സഹകരണവുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടക്കുന്ന ഓരോ കാര്യങ്ങളിലുമുള്ള പുരോഗതി സർക്കാരിനെ അറിയിച്ച് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനാണ് തീരുമാനം. അല്ലാതെ അവിശ്വാസത്തിന്റെയോ രണ്ട് തട്ടിലോ ഉള്ള നിലപാടല്ല ഇപ്പോൾ ബോർഡിനും സർക്കാരിനുമുള്ളത്. അരവണയുടെ ക്ഷാമമുണ്ടായി എന്നത് ശരിയാണ്. അത് മുമ്പും ഉണ്ടായിട്ടുണ്ട്. അത് വലിയൊരു പ്രശ്‌നമല്ല. മണ്ഡല കാലത്തെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദമാക്കാനായി നാളെ മാദ്ധ്യമങ്ങളെ കാണും. സാധാരണ നടക്കുന്നതിൽ നിന്ന് വ്യത്യസ്‌തമായി ചിട്ടയായ ശബരിമല തീർത്ഥാടനം നടത്താൻ ഈ ബോർഡിന് കഴിയും. ഇതിൽ നിരാശയുള്ളവരുണ്ടാകും. അതിന് മറുപടി പറയാനില്ലെന്നും കെ ജയകുമാർ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























