കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..

ചങ്ങനാശേരി തിരുവല്ല ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്‍ കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹതയും ആക്ഷേപവും ശക്തമാകുന്നു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി. (45) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ ക്ലിനിക്കിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് വിദ്യയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
കൈയിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ഈ മാസം 16-നാണ് വിദ്യ തിരുവല്ല ഇടിഞ്ഞിലത്തുള്ള 'മെഡ് ലോഞ്ചസ്' എന്ന ക്ലിനിക്കില്‍ എത്തിയത്.ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. തുടര്‍ന്ന് രാവിലെ 11:30-ഓടെ സര്‍ജറി നടപടികള്‍ ആരംഭിച്ചെങ്കിലും മിനിറ്റുകള്‍ക്കകം ഇവര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2:15-ഓടെ മാത്രമാണ് വിദ്യയെ തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അവിടെ വെന്റിലേറ്റര്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരവേ ചൊവ്വാഴ്ച രാത്രി 9:30-ഓടെയാണ് അന്ത്യം സംഭവിച്ചത്. ക്ലിനിക്കിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അവസ്ഥ വഷളാക്കിയതെന്ന് കുടുംബം പറയുന്നു.അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, ഹൃദയാഘാതമുണ്ടായ ശേഷമുള്ള അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും രോഗിയെ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റുന്നതിലും വരുത്തിയ വലിയ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.
ക്ലിനിക്കുകളിൽ വെച്ച് നടത്തുന്ന കൊഴുപ്പ് നീക്കൽ ചികിത്സകൾ (Liposuction അല്ലെങ്കിൽ മറ്റ് കോസ്മെറ്റിക് പ്രൊസീജറുകൾ) സാധാരണയായി സുരക്ഷിതമാണെങ്കിലും, അവ പൂർണ്ണമായും അപകടരഹിതമല്ല. അംഗീകൃത പ്ലാസ്റ്റിക് സർജന്മാരുടെ മേൽനോട്ടത്തിൽ, ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളുള്ള ക്ലിനിക്കുകളിലോ ആശുപത്രികളിലോ ചെയ്യുമ്പോൾ മാത്രമാണ് ഇതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുന്നത്.
സാധാരണയായി ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ..നീരും തടിപ്പും (Swelling & Bruising): ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഭാഗങ്ങളിൽ താൽക്കാലികമായി നീർക്കെട്ടും ചതവും ഉണ്ടാകാം.രൂപമാറ്റങ്ങൾ (Contour Irregularities): കൊഴുപ്പ് ഒരേപോലെയല്ലാതെ നീക്കം ചെയ്യപ്പെടുന്നത് മൂലം ചർമ്മം തരംഗരൂപത്തിലോ കട്ടിയുള്ളതോ ആയി മാറാൻ സാധ്യതയുണ്ട്. മരവിപ്പ് (Numbness): പ്രസ്തുത ഭാഗത്തെ നാഡികളിലെ താൽക്കാലിക അസ്വസ്ഥത കാരണം കുറച്ചു നാളത്തേക്ക് മരവിപ്പ് അനുഭവപ്പെടാം..
https://www.facebook.com/Malayalivartha

























