Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് താങ്കൾ ആരെ വേണമെങ്കിലും കൂടെ കൊണ്ട് നടന്നോളൂ; ആഞ്ഞടിച്ച് ആന്റോ അഗസ്റ്റിൻ

29 SEPTEMBER 2026 04:58 PM IST
മലയാളി വാര്‍ത്ത

മുട്ടിൽ മരംമുറി കേസ് അട്ടിമറിച്ച സംഭവത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിപ്പോർട്ടർ ചാനൽ എം ഡി ആന്റോ അഗസ്റ്റിൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-

പ്രിയപ്പെട്ട ഷിബു സാറേ,തട്ടിപ്പുകാരനെ KASE ഡയറക്ടർ ആക്കാൻ ആയിരുന്നു ഉദ്ദേശം എങ്കിൽ താൻ ആന്റോ അഗസ്റ്റിനെ വെക്കുമായിരുന്നല്ലോ എന്ന അങ്ങയുടെ പ്രസ്താവന കണ്ടു. പക്ഷേ അതിൽ ഒരു പ്രശ്നമുണ്ടല്ലോ ഷിബു സാറേ, ആന്റോ അഗസ്റ്റിനെ തിരഞ്ഞെടുത്താൽ KASE നു ഒരു ഡയറക്ടറെ മാത്രമേ കിട്ടൂ. താങ്കളുടെ കുടുംബം നിർമ്മിച്ചിറക്കുന്ന നാലാം കിട സിനിമകൾക്ക് പണം മുടക്കാൻ പക്ഷേ ആന്റോ അഗസ്റ്റിനെ കിട്ടില്ല.

അതിനു താങ്കൾ നിലവിൽ കണ്ടെത്തി കൂടെ കൂട്ടിയ പഴയ മനുഷ്യ കടത്തു കേസ് പ്രതി തന്നെയാണ് ബെസ്റ്റ്. അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരം ആക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് താങ്കൾ ആരെ വേണമെങ്കിലും കൂടെ കൊണ്ട് നടന്നോളൂ അവനൊക്കെ പണവും പദവിയും കൊടുത്തോളൂ അതൊക്കെ പക്ഷേ അവനവന്റെ കുടുംബ സ്വത്തിൽ നിന്ന് ആകുന്നതല്ലേ സർ മര്യാദ.

നാട്ടുകാരുടെ നികുതി പണം ശമ്പളമായും, അലവൻസായും പറ്റുന്ന ഈ നാട്ടിലെ കുട്ടികളുടെ ഭാവിയെ ബാധിക്കാൻ ഇടയുള്ള പദവികളിലേക്ക് ക്രിമിനലുകളെ ആനയിച്ചാൽ അവർ ആരാണ് എന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തും. അത് മാത്രമാണ് റിപ്പോർട്ടർ ചാനൽ ചെയ്യുന്നത്. റിപ്പോർട്ടറിൽ വരുന്ന വാർത്തകൾ എല്ലാം അങ്ങ് ആന്റോ ആഗസ്റ്റിന്റെ തലയിൽ കെട്ടി വെക്കണ്ട അതിനിവിടെ നൂറുകണക്കിന് എണ്ണം പറഞ്ഞ ജേർണലിസ്റ്റുകൾ ഉണ്ട്. അവർ പുറത്തു വിട്ട വാർത്തയോടുപ്പം അങ്ങ് കണ്ട് പിടിച്ച യോഗ്യൻ വഞ്ചിച്ചു ജീവിതം നശിപ്പിച്ച നിരവധി കുട്ടികളുടെ നേർ സാക്ഷ്യവും കൊടുത്തിട്ടുണ്ട്.

സമയം കിട്ടുമ്പോൾ അത് കൂടി കണ്ടു വിലയിരുത്തി ഒരു തീരുമാനത്തിൽ എത്തുക. ഇതിനു മറുപടിയുമായി അങ്ങ് വരണമെന്നില്ല. പറയാൻ കാര്യങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഇതിൽ കൂടുതൽ കളയാൻ നേരം ഇല്ലാഞ്ഞിട്ടാണ്.
NB: ആരോപണം നേരിടുന്നവരൊക്കെ കുറ്റവാളികൾ ആണെങ്കിൽ കുന്ദാപുരത്തു നിന്നും സരസനെ ജീവനോടെ കിട്ടിയിരുന്നില്ലെങ്കിൽ അങ്ങയുടെ പിതാവ് അയാളെ കൊന്ന് കുഴച്ചു മൂടിയ നരാധമൻ ആയി മരിക്കേണ്ടി വന്നേനെ. സരസനെ കൊന്ന കഥ പാടി നടന്ന പാണൻമാർ ഇപ്പോളും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്‌.

സമാധാനത്തൊടെ ഇനിയെങ്കിലും വാർത്തകളെ വികാരം മാറ്റി നിർത്തി വസ്തുതാപരമായി വിലയിരുത്താൻ അങ്ങ് തയ്യാറാവണം. നീതിമാനായ അങ്ങയുടെ പിതാവിനെ കുറിച്ച് കുറച്ചു നാളുകൾക്കു മുൻപ് റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്‌ത ഒരു AI സ്റ്റോറി അങ്ങേക്ക് കാണാൻ ചുവടെ ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (22 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (25 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (27 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (33 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (39 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (53 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends