രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് വയ്‌ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു.
തലസ്ഥാന ജില്ലയില്‍ വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന ചിറയിന്‍കീഴ് മണ്ഡലം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമ്യാഹരിദാസ് അട്ടിമറിയിലൂടെയാണ് പിടിച്ചെടുത്തത്. രമ്യയുടെ ജയം യുഡിഎഫ് കേന്ദ്രങ്ങള്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അധികാരമേറി കേവലം നൂറുദിവസം പിന്നിട്ടപ്പോള്‍ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ യുഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. മണ്ഡലത്തിലുള്‍പ്പെട്ട മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. രമ്യാഹരിദാസിന്റെ കയ്യാങ്കളി വിവാദമാണ് യുഡിഎഫിന് ഇവിടെ ശവക്കുഴി തോണ്ടിയത്. യുഡിഎഫ് നേതാക്കള്‍ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട്.
ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷനിലെ വിജയവും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മിന്നും ജയമാണ്. ഇവിടെ സിപിഎം കൗണ്‍സിലറായിരുന്ന സ്മിതാ സുന്ദരേശന്‍ നിയസഭാ തിരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ 925 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് ഡിവിഷന്‍ നിലനിറുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 2622 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ 1697 വോട്ടുകള്‍ നേടി. യുഡിഎഫിന് 1198 വോട്ടുകളേ നേടാനായുള്ളൂ.
https://www.facebook.com/Malayalivartha

























