ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി

ഇ പോസ് സെർവറുകൾ തകരാറിലായി. സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി. വ്യാഴം രാവിലെ മുതലാണ് മെഷീനുകൾ പണിമുടക്കിയത്. ഇതോടെ റേഷൻ വാങ്ങാനെത്തിയവർ ദുരിതത്തിലാകുകയും ചെയ്തു.
കട തുറന്ന് റേഷൻ വിതരണത്തിനായി ഇ പോസ് മെഷീൻ ഓണാക്കിയപ്പോഴാണ് തകരാറിലാണെന്ന് റേഷൻ വ്യാപാരികൾ അറിയുന്നത്. മെഷീനിൽ വ്യാപാരിയുടെ വിരൽ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാനായി കഴിയുന്നില്ലെന്ന് മാത്രമല്ല, മാന്വൽ ആയിപ്പോലും കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാനായി കഴിയാത്ത സ്ഥിതിയിലായി. തകരാർ എപ്പോൾ പരിഹരിക്കുമെന്നത് സംബന്ധിച്ച് അധികാരികൾ കൃത്യമായ അറിയിപ്പ് നൽകുന്നതുമില്ല.
"
https://www.facebook.com/Malayalivartha

























