ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

മാവൂര്‍ റോഡില്‍ ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് മാവൂര്‍ റോഡില്‍ ആര്‍പി മാളിന് സമീപം വ്യാഴം രാവിലെ 10.24 ന് ആണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്ന് സ്വകാര്യ ബസിന് മുന്നിലേക്കു ചാടുകയായിരുന്നു.
ഡ്രൈവര്‍ ഉടന്‍ ബ്രേക്ക് ചവിട്ടിയെങ്കിലും യുവാവിന് ഗുരുതരമായി പരുക്കേറ്റു. ബസിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ യുവാവ് ബസിനു മുന്നിലേക്ക് ചാടി വീഴുന്നത് വ്യക്തമാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























