മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു

കാസർകോട് മാവുങ്കലിൽ പനിബാധിച്ച് യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെ മകൻ പി സതീഷ് കുമാർ (45) ആണ് മരിച്ചത്.
കടുത്ത പനിയെ തുടർന്ന് ബുധൻ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
ഇന്റർലോക്ക് തൊഴിലാളിയാണ് സതീഷ്. സഹോദരങ്ങൾ ശശികുമാർ (മലപ്പച്ചേരി ), ശാലിനി (കുണ്ടേൻ കെവ്വൽ),സന്തോഷ് (എറണാകുളം).
" f
https://www.facebook.com/Malayalivartha

























