സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ ഇ.ഡി. അതേസമയം, സമൻസ് പ്രകാരം 23ന് പിണറായി ഹാജരാകാൻ സാദ്ധ്യതയില്ലെന്നാണ് ഇ.ഡിയും കരുതുന്നത്. എപ്പോഴായാലും ചോദ്യം ചെയ്യേണ്ടിവരും എന്ന നിലയ്ക്കാണ് നടപടികൾ നീക്കുന്നത്.
ഹാജരാകാൻ വെള്ളിയാഴ്ച തപാലിൽ അയച്ചതിന് പിന്നാലെ ഇന്നലെ തിരുവനന്തപുരത്തെ വീട്ടിൽ സമൻസ് പതിച്ചത് ഇത് ലഭിച്ചില്ലെന്ന വാദം ഉയർത്താതിരിക്കാനാണ്
. കേരളത്തിലാദ്യമായി മുൻമുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമ്പോൾ ഇ.ഡിയുടെ സ്പെഷ്യൽ ഡയറക്ടറും കൊച്ചിയിൽ എത്തുമെന്നാണ് സൂചനകളുള്ളത്. മുൻമുഖ്യമന്ത്രി, നിലവിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പിണറായി വിജയൻ ദേശീയതലത്തിലും അറിയപ്പെടുന്നതിനാൽ മാസപ്പടിക്കേസിന്റെ മേൽനോട്ടം വഹിക്കുന്ന ചെന്നൈ ദക്ഷിണമേഖലാ സ്പെഷ്യൽ ഡയറക്ടർ പ്രകാശ്കുമാർ നേരിട്ടോ ഓൺലൈനിലോ ചോദ്യംചെയ്യലിൽ പങ്കാളിയാകുമെന്നാണ് സൂചനകളുള്ളത്. ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഉന്നതരുടെ നിർദ്ദേശങ്ങൾ പാലിച്ചാകും ചോദ്യംചെയ്യലുണ്ടാവുക. പിണറായി വിജയൻ ഒന്നാംപ്രതിയാണ് .
" f
https://www.facebook.com/Malayalivartha

























