പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ (ദിവ കരിച്ചേരി-54) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും മറ്റുമായി നൂറുക്കണക്കിന് ചിത്രരചനകൾ നടത്തി. മീനാക്ഷി അമ്മയുടെയും പരേതനായ പി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടേയും മകനാണ്.
ഭാര്യ: ലീല. മക്കൾ: യാമിനി (കോഴിക്കോട് സിഎംഎ വിദ്യാർഥിനി), സൗമിനി (പത്താം ക്ലാസ് ചട്ടഞ്ചാൽ എച്ച്എസ്എസ്). സഹോദരങ്ങൾ: എ വേണുഗോപാലൻ, എ ബാലചന്ദ്രൻ, എ ഭരതൻ.
"
https://www.facebook.com/Malayalivartha

























