സങ്കടമടക്കാനാവാതെ... കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊയിലാണ്ടി മൂടാടി നരങ്ങോളി കുളത്തിന് സമീപം മുത്താച്ചികണ്ടി ഷിഹാബ്(26) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.
കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറി കടന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഷിഹാബിനൊപ്പം ബൈക്കിലുണ്ടായിരുന്ന മൂടാടി സ്വദേശി മനൂഫിനും അപകടത്തിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിഹാബ് ഇന്ന് രാവിലെയാണ് മരിച്ചത്.
ഇടിച്ച വാഹനം കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം നടന്നുവരുന്നു. പരേതനായ ഉസ്മാനാണ് ഷിഹാബിന്റെ പിതാവ്. മാതാവ്: സഫിയ. നാല് സഹോദരങ്ങളുണ്ട്.
" f
https://www.facebook.com/Malayalivartha

























