Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും, ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതി പണിമുടക്കിന്

02 NOVEMBER 2026 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!

പിഎസ്‍സി ഹൈക്കോടതിയിൽ...തിരിച്ചും കണക്കിന് കിട്ടി.. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുടെ ആളുകളാണെന്ന് പറയുന്നുണ്ടല്ലോ..എന്ന് കോടതിയുടെ തിരിച്ചുള്ള ചോദ്യത്തിൽ ഉത്തരം മുട്ടി..

വിഡി സതീശൻ സർക്കാരിൻറെ ജനപ്രിയ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നുമാണ് ബസുടമകളുടെ ആരോപണം. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. അതിനിടെ, പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ഇടപെട്ട് ഇന്ന് നിർണായക ചർച്ച നടന്നേക്കും.

സമരത്തിന്റെ കാര്യം ഒക്ടോബർ 16ന് സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർനീക്കമെന്ന് ബസുടമകൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സ‌ർക്കാറിന് മുന്നിൽ നിർദേശങ്ങൾ വച്ചിരുന്നു. എന്നാൽ, ആ നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം. സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ, സർക്കാർ സഹായിക്കാൻ തയാറല്ലാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകൾ വ്യക്തമാക്കി.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സർവിസുകളും നിർത്തേണ്ടിവന്നതായും ബസുടമകൾ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (3 minutes ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (29 minutes ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (43 minutes ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (57 minutes ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (1 hour ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (1 hour ago)

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (1 hour ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (2 hours ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (2 hours ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (3 hours ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (4 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (4 hours ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (4 hours ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (4 hours ago)

Malayali Vartha Recommends