പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധനയുള്ളത്. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും.
എഥനോൾ അളവ് നോക്കാനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിന്റെ തീരുമാനമുള്ളത്.
പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷന് പരിശോധനക്ക് നിർദേശം നൽകുകയും ചെയ്തു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു പരിശോധനക്ക് നിർദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.
"https://www.facebook.com/Malayalivartha

























