കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി...കെഎസ്ആർടിസി ബസ് ഇടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം നടന്നത്.
അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന കുട്ടിയാണ് മരണമടഞ്ഞത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു പതിനഞ്ചുകാരി. അപകടത്തിന് പിന്നാലെ കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
" f
https://www.facebook.com/Malayalivartha
























