സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്.
നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ '108' അടിയന്തര ആംബുലൻസ് ശൃംഖലയിലേക്ക് വൻ കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 16,079 അടിയന്തര കോളുകളാണ് വന്നത്.
പടക്കം പൊട്ടിച്ചുള്ള പൊള്ളലേറ്റ അപകടങ്ങളെക്കുറിച്ച് മാത്രം നൂറോളം കോളുകൾ അടിയന്തര സേവനത്തിന് ലഭിച്ചതായി അധികൃതർ . അപകടങ്ങളെ തുടർന്ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷ വേളയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തുടനീളം 1,283 ആംബുലൻസുകളാണ് സജ്ജമാക്കിയിട്ടുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























