സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും... നാല് ജില്ലകളിലെ അഞ്ചു വീതം പെട്രാൾ പമ്പുകളിലാണ് പരിശോധന

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടോ എന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അഞ്ചു വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടക്കുക.
പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിൾ ശേഖരിക്കുന്നതാണ്. എഥനോൾ അളവ് കൂടുതലാണെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കുന്നതാണ്. എഥനോൾ അളവ് നോക്കാനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മന്ത്രി അനൂപ് ജേക്കബാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26- 31% വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്.
"https://www.facebook.com/Malayalivartha
























