Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

10 NOVEMBER 2026 07:30 AM IST
മലയാളി വാര്‍ത്ത

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും...മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എൻജിഒകളും മറ്റ് ഏജൻസികളും ഇതിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിപ്പാർട്ട്‌മെന്റ് ഓഫ് സീനിയർ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എൻജിഒകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി . ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർ, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങൾ എന്നിവ അടങ്ങിയ കൃത്യമായ ഡാറ്റ ശേഖരിക്കും. ഈ വിവരങ്ങൾ കാലാനുസൃതമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. കൃത്യമായ ഡാറ്റ ലഭ്യമാകുന്നതോടെ പുതിയ ക്ഷേമപദ്ധതികൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ കഴിയും.

മുതിർന്ന പൗരന്മാർക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള 'കെയർ ഗീവേഴ്‌സ്' കോഴ്‌സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജർമ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കുന്നത്. നഴ്സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരുവർഷത്തെ പ്രായോഗിക കോഴ്സായായിരിക്കും ഇത്. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സി.എസ്.ആർ ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ച് കെയർ ഗീവേഴ്സിനെ നിയമിക്കും.

പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു 'വോളണ്ടിയർ കോർ' രൂപീകരിക്കും. വിദ്യാർത്ഥികൾ പ്രായമായവരെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത മാറ്റാനും സഹായിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സീനിയർ സിറ്റിസൺ ധാരണാപത്രം ഒപ്പുവച്ചത്. ഈ സ്ഥാപനങ്ങൾ അവയുടെ വൈദഗ്ധ്യത്തിനനുസരിച്ച് തെരഞ്ഞെടുത്ത വിഷയമേഖലകളിൽ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (14 minutes ago)

ചിലവുകളിലും പണമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (23 minutes ago)

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...  (39 minutes ago)

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു  (48 minutes ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (1 hour ago)

ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്‍  (5 hours ago)

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍  (5 hours ago)

കര്‍ഷക പുരസ്‌കാര ജേതാവ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍  (6 hours ago)

പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു  (7 hours ago)

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്  (7 hours ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (9 hours ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (9 hours ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (9 hours ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (9 hours ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (12 hours ago)

Malayali Vartha Recommends