കാസര്‍കോട് അഞ്ചു വയസുകാരി പീഡനത്തിനിരയായതായി പരാതി

കാസര്‍കോട് അഞ്ചു വയസുകാരി സ്കൂള്‍ വാഹനത്തില്‍ പീഡനത്തിനിരയായതായി പരാതി. ചീമേനിയില്‍ നവംബര്‍ 6നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ രക്ഷിതാക്കള്‍ ചീമേനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെറിയ കുട്ടിയായതിനാല്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്.
https://www.facebook.com/Malayalivartha

























