ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി . സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യവുമായുള്ള സർക്കാരിന്റെ 'ജീവ-സുയാത്ര മിഷൻ' മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. മമ്മൂട്ടിയാണ് ജീവ-സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡർ.
നിയമലംഘകരെ രക്ഷിക്കാനായി എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഒരു ജനപ്രതിനിധിയും ഇടപെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി . നിയമനടപടികൾ കർക്കശമായി നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങൾ സർക്കാരിന് എതിരായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കാണ്.
ആറ് മാസം കർശനമായി നിയമനടപടികൾ സ്വീകരിച്ചാൽ ഒരുവർഷത്തിനകം കേരളത്തിൽ മാതൃകാപരമായ പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
"
https://www.facebook.com/Malayalivartha

























