ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപമാണ് അപകടം സംഭവിച്ചത്. രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു സംഭവം.
കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്നതാണ് കാർ. നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്.
https://www.facebook.com/Malayalivartha

























