ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. .

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലഷ്കർ-ഇ-തയ്ബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങിയതായാണ് സൂചനയെന്ന് പൊലീസ് വൃത്തങ്ങൾ . കുൽഗാമിലെ വിവിധ ഗ്രാമങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയതിനിടെ, പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ഏറ്റുമുട്ടൽ നടക്കുന്നതായി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
ലഷ്കർ-ഇ-തയ്ബയുടെ ഉന്നത കമാൻഡർ ലത്തീഫിന്റെ സഹായി ഉമർ നിസാർ ദാർ തിങ്കളാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. നവംബർ 11-ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ചെക്ക്പോയിന്റിനു നേരെ ആക്രമണം നടത്തുന്നതിന് മുൻപായി,നിസാർ ദാറും ലത്തീഫ് ഭട്ടും ചേർന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
സിആർപിഎഫ് പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഇവർ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























