പിടി തോമസ് തെറിക്കും? ഫ്രാന്‍സിസ് ജോര്‍ജ് വരും... പിടി തോമസിനെ ഇടുക്കി കാണാന്‍ അനുവദിക്കില്ലെന്ന രൂപതയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് രൂപതാധ്യക്ഷന്‍

കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ഇടുക്കി രൂപത യുഡിഎഫിനോട് ആവശ്യപ്പെടും. ആവശ്യം നിരസിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തും. പിടി തോമസിനെ ഇടുക്കി കാണാന്‍ അനുവദിക്കില്ലെന്ന രൂപതയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അടുത്ത സുഹൃത്തുകളോട് പറഞ്ഞു.
പിടി തോമസിനും കീഴടങ്ങാന്‍ ഉദ്ദേശമില്ല. ഇടുക്കി രൂപതാധ്യക്ഷനെതിരെ തിങ്കളാഴ്‌ചയും പിടി തോമസ് രംഗത്തു വന്നു. ഇടുക്കി മെത്രാന്റെ നടപടിക്കെതിരെ താന്‍ മെത്രാന്‍ സഭയെ സമീപിക്കുമെന്ന് പിടി തോമസ് പ്രസ്ഥാവിച്ചു. മെത്രാന് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കനുസരിച്ച് നില്‍ക്കാന്‍ തനിക്കാവില്ലെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് വൈദികര്‍ക്ക് രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും പിടി തോമസ് പറഞ്ഞു. കസ്‌തൂരി രംഗന്‍ , ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായി വിലയിരുത്തുന്ന ഒരാള്‍ക്ക് അത് തള്ളിക്കളയാനാവില്ലെന്നും പിടി തോമസ് പറഞ്ഞു. നേരത്തേയുള്ള നിലപാടില്‍ മാറ്റമില്ലെന്നും തോമസ് പറഞ്ഞു. കത്തോലിക്കാ മെത്രാന്‍ സഭയുടെ പരിസ്ഥിതി നയത്തിനെതിരേയാണ് വൈദികര്‍ സമരം ചെയ്യുന്നതെന്നും തോമസ് പറഞ്ഞു. ഇടുക്കിയെ കാശ്‌മീരാക്കാനാണ് വൈദികര്‍ ശ്രമിക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.
തോമസിന്റെ ഭാഷയും പ്രവര്‍ത്തനങ്ങളും കടുത്തതാണെന്ന് ഇടുക്കി രൂപതയുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ ഒരു എംപി സംസാരിക്കരുത്. മനുഷ്യനേക്കാള്‍ പരിസ്ഥിതിയോടാണ് തോമസിന് സ്‌നേഹമെങ്കില്‍ ഇടുക്കി ജില്ലയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും ഇടുക്കി രൂപതയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
രൂപതാധ്യക്ഷനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണയ്‌ക്കാനുള്ള ഇടുക്കി മെത്രാന്റെ തീരുമാനമാണ് കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ഇടുക്കിക്കൊപ്പം താമരശേരി രൂപതയും കസ്‌തൂരി രംഗനെതിരെ ശക്തമായി രംഗത്തുണ്ട്. സാധാരണ ഗതിയില്‍ രൂപത എതിര്‍ക്കുന്ന ഒരാള്‍ക്ക് സീറ്റ് നല്‍കാന്‍ യുഡിഎഫ് വിമുഖത കാണിക്കും. അങ്ങനെ വന്നാല്‍ പിടി തോമസിന് സീറ്റ് കിട്ടാതാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha