കയര്‍ വകുപ്പിന്റെ പ്രചാരണത്തിനായി വിദേശ യാത്ര നടത്തി ധൂര്‍ത്തടിച്ച മന്ത്രി അടൂര്‍ പ്രകാശിനും സെക്രട്ടറി റാണി ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണം

ഇല്ലാത്ത കണ്‍സോഷിയത്തിന്റെ പേരു പരഞ്ഞ് വിദേശയാത്ര നടത്തിയ മന്ത്രി അടൂര്‍ പ്രകാശും കയര്‍ വകുപ്പിന്റെ ചുമതലയുള്ള ഗവ. സെക്രട്ടറി റാണി ജോര്‍ജിനെതിരേയും വിജിലന്‍സ് അന്വേഷണം. സംഭവം അന്വേഷിച്ച് 23-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് ഡയറക്‌ടര്‍ മഹേഷ്‌കുമാര്‍ സിംഗ്ലയ്‌ക്കാണ് അന്വേഷണച്ചുമതല.
അരയല്ലൂര്‍ പണയില്‍ വീട്ടില്‍ സുധാകരന്‍നായരുടെ പരാതിയില്‍ വിജിലന്‍സ് പ്രത്യേകകോടതി ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദ്യോഗസ്‌ഥരുടെ വിവാദവിദേശയാത്ര അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജൂലൈയിലാണു വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് കയറുല്‍പന്നങ്ങളുടെ വിപണനത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശപ്രകാരമായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ കണ്‍സോര്‍ഷ്യം രൂപീകരണം നടന്നില്ല. അതിനായി സര്‍ക്കാര്‍ മാറ്റിവച്ച അഞ്ചുകോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിയും വകുപ്പു സെക്രട്ടറിയും ഉദ്യോഗസ്‌ഥരും നടത്തിയ വിദേശയാത്രകള്‍ വിവാദമായതിനേത്തുടര്‍ന്നാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കയര്‍വകുപ്പിന്റെ ചുമതലയുള്ള ഗവ. സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസനവകുപ്പ് ഡയറക്‌ടര്‍ കെ. മദനന്‍, കയര്‍ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ സ്‌പെഷല്‍ ഓഫീസര്‍ കെ.ആര്‍. അനില്‍ എന്നിവരാണു വിദേശയാത്രാവിവാദത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്‌ഥര്‍.
മന്ത്രിയുടെയും ഉദ്യോഗസ്‌ഥരുടെയും വിദേശയാത്രകളുടെ വിശദാംശങ്ങള്‍, ഫണ്ട് ദുരുപയോഗം, കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അന്വേഷണപരിധിയിലുള്ളത്. കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ സ്‌ഥാനത്ത് അഞ്ചുകോടിയോളം രൂപ വകമാറ്റി ചെലവഴിച്ചതിനെക്കുറിച്ചാണ് മുഖ്യമായും അന്വേഷിക്കുക. കണ്‍സോര്‍ഷ്യത്തിന്റെ പേരില്‍ മന്ത്രിയും സംഘവും എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥര്‍, വിദേശത്തു ചിലവഴിച്ച ദിവസങ്ങള്‍, യാത്രകള്‍ സംസ്‌ഥാനത്തിനു നേട്ടമുണ്ടാക്കിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും. കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചു. മന്ത്രിയുടെയും മൂന്ന് ഉദ്യോഗസ്‌ഥരുടെയും യാത്രയ്‌ക്ക് 70 ലക്ഷം രൂപവരെ ചെലവായതിന്റെ വിശദാംശങ്ങളും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇല്ലാത്ത കണ്‍സോര്‍ഷ്യത്തിന്റെ പേരില്‍ അഞ്ചുകോടിയോളം രൂപ വകമാറ്റി വിദേശയാത്രകള്‍ക്കായി ചെലവഴിച്ചതില്‍ ഉദ്യോഗസ്‌ഥരുടെ ഗൂഢാലോചന, അനധികൃത ഡെപ്യൂട്ടേഷന്‍ സംഘടിപ്പിച്ചു കണ്‍സോര്‍ഷ്യത്തില്‍ ജോലിയില്‍ പ്രവേശിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കുന്നു.
https://www.facebook.com/Malayalivartha