ഏകലവ്യമോഡല്‍ റസ്സിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ കോട്ടയത്തിന് : ജോസ് കെ.മാണി

രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ കോട്ടയത്ത് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. കേന്ദ്ര പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ദിയോയുമായി ജോസ് കെ.മാണി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് സ്‌ക്കൂള്‍ കോട്ടയത്തിന് ലഭിച്ചത്. പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള ഭരണഘടനയുടെ 275(1)വകുപ്പ് പ്രകാരമാണ് സ്‌ക്കൂള്‍ അനുവദിച്ചത്. മീനച്ചില്‍ താലൂക്കിലെ തലനാട് പഞ്ചായത്തില്‍ സ്‌ക്കൂളിനാവശ്യമായ എട്ടേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ദേശീയ നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസം ലഭിക്കും. ഇത് ഈ ജനവിഭാഗത്തിന്റെ സമഗ്രപുരോഗതിയ്‌ക്ക് കാരണമാകും. ജവഹര്‍ നവോദയ വിദ്യാലയ മാതൃകയിലാണ് ഏകലവ്യ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുക. നിര്‍മ്മാണ പ്രവരത്തനങ്ങള്‍ക്കായി 12 മുതല്‍ 16കോടി രൂപ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 6 മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുക. ഓരോ ക്ലാസ്സിലും രണ്ട് സെഷനുകളിലായി പരമാവധി 60 കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും തുല്യഅവസരമാണ് പ്രവേശനത്തിനായി ലഭിക്കുക. കൂടാതെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ ബാച്ചുകളിലേക്കായി 90 കുട്ടികള്‍ക്ക് വീതം പഠിക്കാന്‍ അവസരം ലഭിക്കും. ഒരോ കുട്ടിയുടേയും പഠന, താമസ, ഭക്ഷണ ചിലവിലേക്കായി 42,000 രൂപവെച്ച് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. കൂടാതെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സ്‌ക്കൂളിന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. അതാതു കാലഘട്ടത്തില്‍ ആവശ്യമായ മറ്റ് സാമ്പത്തിക സഹായം സംസ്ഥാന പട്ടികജാതി വകുപ്പ് നല്‍കണമെന്നാണ് മാനദണ്‌ഢം.വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക ക്ലാസ്സ് മുറികള്‍, ലൈബ്രററി, ലാബ്, ഹോസ്റ്റല്‍, ഓഡിറ്റൊറിയം, എന്നിവര്‍യും അദ്ധ്യാപകര്‍ക്കായി ക്വാട്ടേര്‍സ്സ് സൗകര്യവും ലഭ്യമാകും. സ്‌ക്കൂള്‍ അനുവദിക്കാന്‍ 20 ഏക്കര്‍ സ്ഥലം വേണം എന്ന കേന്ദ്രസര്‍ക്കാര്‍ മാനദണ്‌ഢം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് ചെയ്യണമെന്ന് ജോസ് കെ.മാണിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മാനദണ്‌ഡങ്ങളില്‍ ഇളവ് വരുത്തി എട്ടേക്കര്‍ സ്ഥലത്ത് സ്‌ക്കൂളിന് അനുമതി ലഭിച്ചിരിക്കുന്നത്. നിരവധി കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കോട്ടയത്തെത്തിക്കുവാന്‍ ജോസ് കെ.മാണി എം.പിയ്‌ക്ക് സാധിച്ചു. ഏകലവ്യ സ്‌ക്കൂള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കോട്ടയം കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി മാറും. ഐ.ഐ.എം.സി, ഐ.ഐ.ഐ.ടി, സയന്‍സ് സിറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജമെന്റ് എന്നിവ കോട്ടയത്ത് ആരംഭിക്കാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha