മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി, സരിതയുമായുള്ള ദൃശ്യങ്ങള്‍ പുറത്ത് വരുംമുന്‍പ് മന്ത്രിമാരെ പുറത്താക്കണമെന്നും വിഎസ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ദൃശ്യങ്ങള്‍ പുറത്തുവരും മുമ്പ് അവരെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ . സരിതയ്ക്കു മറ്റ് മന്ത്രിമാരുമായി ബന്ധം ഉണ്ടായിരുന്നത് മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നുവെന്നും എന്നിട്ടും അത് മറച്ചുവെച്ചു. ഇത് ഗുരുതരമായ തെറ്റാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. സഹമന്ത്രിമാരെ രക്ഷപ്പെടുത്താന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും വി.എസ് പറഞ്ഞു.
സരിതയുമായുള്ള ദൃശ്യങ്ങള്‍ പുറത്ത് വരും മുന്‍പ് ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണം. കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും മുന്‍മന്ത്രിയും സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ ബിജു രാധാകൃഷ്ണന്റെ പക്കലുണ്ട്. ഒരു സ്ത്രീ സഹ മന്ത്രിമാരാല്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ അവരെ പുറത്താക്കേണ്ടതായിരുന്നു. അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. ഇതിന് ഭരണഘടനാപരമായി മുഖ്യമന്ത്രിയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി അത് ചെയ്തില്ലെന്നു മാത്രമല്ല, ഇരയെ അവഗണിക്കുകയും ചെയ്തുവെന്നും വി.എസ് കുറ്റപ്പെടുത്തി.
പൊലീസിനെയും വിഎസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഐപിഎസ് നക്ഷത്രം തോളില്‍ തൂക്കി നടക്കുന്ന ഏമാന്മാര്‍ എന്താണ് ചെയ്യുന്നതെന്നും വിഎസ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha