മന്ത്രിമാര്‍ക്കും ഋഷിരാജ് സിംഗിന്റെ വേഗപ്പൂട്ട്

വേഗപ്പൂട്ടിട്ട് സാധാരണ ജനങ്ങളുടെ സ്‌പീഡ് കുറച്ചപ്പോള്‍ പഴയതിനേക്കാളും സ്‌പീഡില്‍ പോലീസ് അകമ്പടിയോടെ ചീറിപ്പായുന്ന മന്ത്രിമാരേയും അവസാനം ഋഷിരാജ് സിംഗ് കൈകാണിച്ചു. സാധാരണ ജനങ്ങള്‍ ഇത്രത്തോളം സഹകരിച്ച് പോകുമ്പോള്‍ ജനങ്ങളെ ഭരിക്കുന്ന മന്ത്രിമാരും മാതൃക കാട്ടണമെന്ന അഭിപ്രായക്കാരനാണ് ഋഷിരാജ് സിംഗ്.
ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റതോടെ കേരളത്തില്‍ റോഡപകടങ്ങള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബസ്സുകളില്‍ വേഗപ്പൂട്ടുകള്‍ നിര്‍ബന്ധമാക്കിയും മറ്റുമാണ് സിംഗ് കേരളത്തിലെ റോഡപകടങ്ങള്‍ കുറച്ചത്. എന്നാല്‍ ഇത്തരം അപകടങ്ങളെക്കുറിച്ചെല്ലാം ചാനലുകളിലും മറ്റും വന്നിരുന്ന് കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ വാഹനങ്ങളുടെ വേഗത റോക്കറ്റിനോളം കൂട്ടിയാണ് സഞ്ചരിക്കുന്നത് എന്നത് വസ്‌തുതയാണ്.
രാഷ്ട്രീയ നേതാക്കളെക്കുറിച്ച് നിരവധി പരാതികളാണ് ഋഷിരാജ് സിംഗിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിംഗ് മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സിംഗ് ചീഫ്‌സെക്രട്ടറിക്ക് കത്തയച്ചു.
ഋഷിരാജ് സിംഗിന്റെ ഈയൊരു പ്രവര്‍ത്തി ജനം കൈയ്യടിയോടെയാണ് വരവേല്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha